പേജുകള്‍‌

Wednesday, November 7, 2012

Read this all pravasis

http://www.mathrubhumi.com/story.php?id=312571

Sunday, January 22, 2012

KIDS STORIES FROM MATHRUBHUMI

Friday, January 20, 2012

Oppana, Kappadu high School, Kozhikode

Thursday, January 12, 2012

സംശയം


²øßAW ÉâºAáGß ¥Äßæa ¥NçÏÞ¿í çºÞÆßºá.
®LÞÃæN ¾BZAí ÎÈá×cæøçMÞæÜ ²KßÈᢠÉxÞJÄí?
¥N Éâºî: ®LÞÃí ÈÎáAí ÉxÞJÄí?
µáGßÉâºî:åÈÎáAí Ífâ ÉÞµ¢ æºÏÞX µÝßÏßÜïçÜïÞ...
¥N:åÈNæ{LßÈÞÃí ¥Äí æºÏáKÄí? ¥ÄßÈæÜï èÆÕ¢ ÎÈá×cæÈ dØá׿ߺÄí..
µáGß:å®KßGÕV ÈÎáAÄí ¦Æc¢ ÄøáKßÜïçÜïÞ..
¥N:å¥Äí ®æLCßÜᢠµáÝMÎáæICßW ÈÎáAÄí ÌÞÇßAÞÄßøßAáÕÞÈÞÃí ¥ÕøÄí ¦Æc¢ µÝߺîíçÈÞAáKÄí.
µáGß: ®KßGí §ÄáÕæø ¥ÕVæAÞøá µáÝMÕáÎßÜçÜÞ...
¥N: ¥Äí çÎÞÈùßÏÞJÄí æµÞIÞÃí..ÈN{ÞæøCáÜᢠ§ÄáÕæø ¦ÖáÉdÄßÏßW µß¿KßGáçIÞ...
µáGß :å¥çMÞZ ÈN{ÞÃæÜï ¥ÕçøAÞZ ÕÜßÏÕV.
¥N: Ø¢ÖÏÎáçIÞ..¨ ÎÈá×cV ÕßÁíÂßµ{æÜï...¥ÕV ®dÄ µ×í¿æMGßGÞÃí ¼àÕßAáKÄí..®KßGí §¿Aßæ¿ Õøß ÈßKí ¥Õøáæ¿ µâGJßW ÈßKí ÄæK ¥Õæø ÍøßAÞX ¦{áµæ{ æÄøæE¿áAáKá. ®KßGÕV ÉÞÕ¢ ÎÈá×cæø ÉxßAáKá. ÉßæKÏᢠ¥FáÕV×¢ µÝßEÞW ¥ÕøÄí æºÏîáKá. ÈÎáæAÞø¿ß µßGßÏÞW ÈNZ ÉßæK Õ{æø ØâfßAßæÜï.. ¥ÕVAÄßÜï. §æÄÞæA çÉÞøÞJÄßÈá ÈN{ᢠ¥Õæø ÉxßAáKá.
µáGß: ®BßæÈ?
µáùºîí çÈøæJ Èà µÝߺî ÎàX ÕùáJÄí ¾ÞX ¥ÕV µÞÃÞæÄ µçGÞIí ÕKÄæÜï...


Wednesday, December 14, 2011

നമ്മളെല്ലാവരും ഖുര്‍ ആനിന്റെയും, നബിയുടെയും വചനങ്ങളും, തത്വങ്ങളും ധാരാളം
കൈമാറി കൊണ്ടിരിക്കുന്നു, പക്ഷെ ഇതൊക്കെ മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രമാണെന്നും, 
നമുക്കല്ലെന്നുമുള്ള ഒരു ധാരണ ഏതോ ഉപബോധ മനസ്സിലില്ലേ?  അതുകൊണ്ടായിരിക്കും 
നമുക്ക് മാറാന്‍ കഴിയാത്തത്. എന്നാലും സന്ദേശങ്ങള്‍ വന്നോട്ടെ... നമുക്ക് വായിച്ചു രസിക്കാം..

Tuesday, December 13, 2011

Indian Rupee - Vijay Jesudas Song

ഈ പുഴയും സന്ധ്യകളും നീല മിഴി ഇതളുകളും
ഓര്‍മകളില്‍ പീലി നീര്‍ത്തി ഓടിയെത്തുമ്പോള്‍
പ്രണയിനി നിന്‍ സ്മ്രിതികള്‍....
ഈ പുഴയും സന്ധ്യകളും
പ്രണയിനിയുടെ ചുണ്ടുകള്‍ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്ത് ചൊല്ലി അറിയുമോ
പ്രണയിനിയുടെ ചുണ്ടുകള്‍ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്ത് ചൊല്ലി അറിയുമോ
പൂനിലാവിന്‍ മണിയറ
സഖികളായി താര വൃന്ദമാകവേ
പകര്‍ന്നു തന്ന ലയ ലഹരി മറക്കുമോ.. ആഹ
ലയ ലഹരി മറക്കുമോ.. ഹോ..ഓ...
പുലരിയില്‍ നിന്മുഖം തുടുത്തു തുടുത്തതെന്തിനോ
ഈ പുഴയും സന്ധ്യകളും
എത്ര എത്ര രാവുകള്‍ മുതനിക്കിനാവുകള്‍
പൂത്തുലഞ്ഞ നാളുകള്‍ മങ്ങി മാഞ്ഞു പോകുമോ..
എത്ര എത്ര രാവുകള്‍ മുതനിക്കിനാവുകള്‍
പൂത്തുലഞ്ഞ നാളുകള്‍ മങ്ങി മാഞ്ഞു പോകുമോ..
പ്രേമഗഗന സീമയില്‍
കിളികളായി മോഹമെന്ന ചിറകില്‍ നാം
പറന്നുയര്‍ന്ന കാലവും കൊഴിഞ്ഞുവോ..ആഹ
സ്വപ്നവും പൊലിഞ്ഞുവോ..ഓ 
കണ്ണുനീര്‍ പൂവുമായ് ഇവിടെ ഞാന്‍ മാത്രമായ്‌....
ഈ പുഴയും സന്ധ്യകളും നീല മിഴി ഇതളുകളും
ഓര്‍മ്മകളില്‍ പീലി നീര്‍ത്തി ഓടി എത്തുമ്പോള്‍ 
പ്രണയിനി നിന്‍ സ്മ്രിതികള്‍....
ഈ പുഴയും സന്ധ്യകളും നീല മിഴി ഇതളുകളും

Sunday, December 11, 2011

സൗന്ദര്യസുഖം

ബാഹ്യമായ സൗന്ദര്യത്തില്‍ ഒരിക്കലും തൃപ്തി വരികയില്ല. കണ്ണിന് താല്‍ക്കാലികമായ ഒരു സുഖം പകരുമെന്നെല്ലാതെ. യഥാര്‍ത്ഥമായ സൗന്ദര്യാനുഭവം ലഭിക്കുന്നത് ആന്തരികമായ ഉള്‍പ്രേരണയാല്‍ പ്രകൃതി കനിഞ്ഞുനല്‍കിയ പരസ്പരമുള്ള ആകര്‍ഷണതയിലും അതില്‍ നിന്നും
ഉളവാകുന്ന അവര്‍ണ്ണനീയവും അവാച്യവുമായ പാരസ്പര്യത്തില്‍ നിന്നും ഉടലെടുക്കുന്ന വൈകാരികവും.


nayana

Thursday, December 8, 2011

അനുഭവസാഫല്യം

മൃഗങ്ങള്‍ ശാരീരികമായ സംതൃപ്തിയിലൂടെയാണ് ആനന്ദം കണ്ടെത്തുന്നത്. എന്നാല്‍ മനുഷ്യന്‍ ഒരിക്കലും ശാരീരികമായുള്ള സംതൃപ്തിയില്‍ പൂര്‍ണമായും തൃപ്തനാകുന്നില്ല. മാനസീകവും ആത്മീയവുമായ സംതൃപ്തിയിലൂടെയാണ് മനുഷ്യന്‍ അനുഭൂതിയുടെ പൂര്‍ണ്ണത അനുഭവിക്കുന്നത്.
ചിന്തിക്കുന്നത് മനസ്സിനെയും ദഹിക്കുന്നത് ശരീരത്തെയും പോഷിപ്പിക്കും. ആശയം ചിന്തയായും, ആഹാരം ദഹനമായും മാറുന്നു. രണ്ടും സുഖമുള്ള അനുഭവമാണ്.

വിരിഞ്ഞപുഷ്പത്തിന്റെ നറുമണം പരത്തുന്ന നിഷ്‌ക്കളങ്കത. പൂര്‍ണ്ണചന്ദ്രന്റെ സ്വച്ഛശീതളമായ നിലാവിന്റെ പുഞ്ചിരി. കളകളം പൊഴിക്കുന്ന അരുവിയുടെ താരാട്ട് പാട്ട്. ജീവിതത്തിന്റെ ഓരോ തുണ്ടിലും തുരുത്തിലും നിഷ്‌ക്കളങ്കതയാണ്. ഒരു കുഞ്ഞിന്റെ ജനനം പോലെ മനോഹരവും നിഷ്‌ക്കളങ്കവുമായിട്ടുള്ളത് മറ്റെന്താണ്. ജീവിതത്തിലെ നിഷ്‌ക്കളങ്കതയാണ് രാത്രിയിലെ നിശ്ശബ്ദതയില്‍ മധുരമുള്ള സ്വപ്‌നങ്ങളായി ചിറകുവിടര്‍ത്തുന്നത്.

nayana

Tuesday, November 29, 2011

എളുപ്പത്തില്‍ കണ്ടുപിടിക്കാം

മലര്‍ന്നു കിടന്നു തുപ്പരുതെന്ന് പറയപ്പെടുന്നത്‌ എന്തുകൊണ്ടാണെന്ന്
ഈ അടുത്ത കാലത്ത് ജയരാജന്‍ കേരള ജനതയെ പഠിപ്പിച്ചു.
ഇന്ന് ജയരാജനെ അറിയപ്പെടുന്നത് ശുംഭന്‍ ജയരാജന്‍   എന്നാണ്.  കാരണം ഒത്തിരി
ജയരാജന്മാര്‍ രാഷ്ട്രീയത്തിലും സിനിമയിലും ഉണ്ട്.

Wednesday, November 23, 2011

ഹൃദയനൊമ്പരത്തിന്റെ ഒരു ഗാനം


²øá øÞdÄßµâ¿ß Õß¿ ÕÞBæÕ,  ²øá ÉÞGá Îâ{ß æÕÏßW ÕàÝæÕ
ÉÄßæÏ ÉùæKKøßµßW Õøá¢........  ¥Ýµßæa ÄâÕÜÞÃí Èà.........

(²øá øÞdÄß µâ¿ß)

ÉÜÈÞ{ÜE ÎøáÏÞdÄÏßW dÙáÆÏí¢ ÄßøE dÉßÏØbÉíÈæÎ..
ÎßÝßµZAáÎáOßÜßÄ{ÞVKáÈà ÕßøßÏÞæÈÞøáBß ÈßWAçÏÞ........
ÕßøßÏÞæÈÞøáBß ÈßWAæÏÞ..

ÉáÜøÞX Äá¿Bᢠ²øá øÞdÄßÏßW.. ÄÈßæÏ µß¿Kí ÎßÝß ÕÞVAæÕ..
²øá çÈVJ æÄKÜÜßçÕÞæ¿ ÕKá.. æÈùáµßW ÄçÜÞ¿ß ÎÞEáçÕÞ......
æÈùáµßW ÄçÜÞ¿ß ÎÞEáæÕÞ..ååå

(²øá øÞdÄß µâ¿ß)

ÎÜVÎEí Õàà ÕÈÕàÅßÏßW .. §¿Ïæa ÉÞGí µÞçÄÞVAæÕ..
²øá ÉÞÝíAßÈÞÕßÜáøáµáæKÞæøX  ÎÈTßæa ÉÞGí çµGí çÕÞ...........
ÎÈTßæa ÉÞGíçµGí æÕÞ..

ÈßÝW ÕàÝáæÎæa §¿ÈÞÝßÏßW.. µÈßçÕÞæ¿ ÉâJÎÃ߯àÉçÎ...
²øá µáEáµÞxßÜÃÏÞæÄ ÈßX.. ÄßøßÈÞ{æÎKᢠµÞJ߿ޢ.....
ÄßøßÈÞ{æÎKᢠµÞJ߿ޢ..å

(²øá øÞdÄß µâ¿ß)

Monday, November 14, 2011

സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു വമ്പന്‍ ഓഫര്‍

സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു വമ്പന്‍ ഓഫര്‍ നിരസിച്ചതായി വാര്‍ത്തകള്‍. കര്‍മ്മ ശ്രേഷ്‌ഠ എന്ന ബഹുമതി സന്തോഷ്‌ പണ്ഡിറ്റിന്‌ നല്‌കിയവര്‍ തന്നെയാണ്‌ സന്തോഷിന്റെ പോപ്പുലാരിറ്റി മുതലാക്കാന്‍ ഒരു വന്‍ പ്രോജക്‌റ്റുമായി സമീപിച്ചതെന്നാണ്‌ വിവരം.

നടന്‍ മധുവിന്റെ സാന്നിദ്ധ്യത്തില്‍ മന്ത്രി ഗണേഷ്‌ കുമാറായിരുന്നു സന്തോഷ്‌ പണ്ഡിറ്റിന്‌ കര്‍മ്മ ശ്രേഷ്‌ഠ ബഹുമതി സമ്മാനിച്ചത്‌. സ്വാമി അശ്വതി തിരുന്നാളാണ്‌ ഈ ബഹുമതി സന്തോഷിനായി ഏര്‍പ്പാടാക്കിയതിന്റെ പ്രധാന പിന്നണിക്കാരന്‍. പണ്ടു മുതലേ സിനിമാ മോഹം മനസില്‍ കൊണ്ടു നടക്കുന്ന ആളാണ്‌ അശ്വതി തിരുനാള്‍. മോഹന്‍ലാല്‍ നായകനായ തിരനോട്ടത്തിന്റെ നിര്‍മ്മാതാവ്‌ ഇദ്ദേഹമായിരുന്നു. തന്റെ സിനിമാ മോഹം സഫലമാക്കാന്‍ ഇപ്പോള്‍ പ്രശസ്‌തിയുടെ ഔന്നത്യത്തില്‍ നില്‍ക്കുന്ന സന്തോഷിനെ കൂട്ടു പിടിച്ചൊരു ശ്രമം നടത്തിയാല്‍ തീര്‍ച്ചയായും പടം ഹിറ്റാവുമെന്ന കണക്കുകൂട്ടലാണ്‌ അശ്വതി തിരുനാള്‍ നടത്തിയതെന്നാണ്‌ പിന്നാമ്പുറ സംസാരം.

പ്രോജക്‌ടി നെക്കുറിച്ച ്‌ സംസാരിക്കാന്‍ സുഹൃത്തായ സംവിധായകന്‍ ചന്ദ്രകുമാറിനൊപ്പമാണ്‌ അശ്വതി തിരുനാള്‍ സന്തോഷിനെക്കണ്ടതെന്ന്‌ പറയപ്പെടുന്നു. സന്തോഷ്‌ പണ്ഡിറ്റിനെ നായകനാക്കി അശ്വതി തിരുനാള്‍ സംവിധാനം ചെയ്യുന്ന ബമ്പര്‍ ഹിറ്റ്‌ കളഷന്‍ നേടാവുന്ന ഒരു ക്‌ളീന്‍ എന്റര്‍ടൈനറായിരുന്നു ഇരുവരുടെയും മനസ്സില്‍. മുമ്പ്‌ ചന്ദ്രകുമാറിന്റെ തിരക്കഥയില്‍ ഒരു സീരിയല്‍ സംവിധാനം ചെയ്‌ത പരിചയവും അശ്വതി തിരുനാളിനുണ്ട്‌. നിര്‍മ്മാണച്ചുമതല ചന്ദ്രകുമാര്‍ ഏറ്റെടുക്കുകയും ചെയ്‌തത്രേ. പക്ഷേ സന്തോഷ്‌ പണ്ഡിറ്റ്‌ പച്ചക്കൊടി കാട്ടാത്തതിനാല്‍ പ്രൊജക്‌ട് ഉപേക്ഷിച്ചതായാണ്‌ വാര്‍ത്തകള്‍. സ്വന്തം സിനിമകള്‍ മാത്രമേ താന്‍ ചെയ്യാനുദ്ദേശിച്ചിട്ടുള്ളൂ എന്നും മറ്റാരുടെയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക്‌ താല്‌പര്യമില്ലെന്നും സന്തോഷ്‌ ഇവരോട്‌ പറഞ്ഞത്രേ!

ഒരു മാതാവ് 4 കുട്ടികളെ ഒന്നിച്ചു പ്രസവിച്ചാല്‍ 2 എണ്ണത്തിനെ വെടി വെച്ച് കൊന്നു കളയണമോ?

ബഹുമാനപ്പെട്ട കൃഷ്ണയ്യര്‍ സാര്‍,

അങ്ങ് ചെയര്‍മാനായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷന്റെ റിപ്പോര്‍തിലെ നിര്‍ദ്ദേശങ്ങള്‍ കണ്ടു. താങ്കളെ പോലെ സമൂഹത്തില്‍ പൊതുവേ ബഹുമാനിക്കപ്പെട്ടിരുന്ന ഒരാളില്‍ നിന്നും, മലയാളി സമൂഹം  ബുദ്ദി ജീവികളുടെ കൂട്ടത്തില്‍ കണ്ടിരുന്ന ഒരാളില്‍ നിന്നും, നാട്ടില്‍ തിന്മക്കും അനീതിക്കും എതിരെ പടവാള്‍ എടുത്തിരുന്ന ഒരാളില്‍ നിന്നും ഇങ്ങനെ ഒരു പടു വിഡ്ഢിത്തം സമൂഹം തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്തായിരുന്നാലും റിപ്പോര്‍ട്ട്‌ മന്ത്രി സഭക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട സ്ഥിതിക്ക് പൊതു ജനങ്ങളുടെ ഈ വിഷയവുമായി ബന്ദപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താങ്കള്‍ക്കു ധാര്‍മികമായ ബാധ്യത ഉണ്ട്. ആ ബാദ്യത താങ്കള്‍ നിറവേറ്റും എന്ന് വിശ്വസിച്ചു കൊണ്ട് ചില ചോദ്യങ്ങള്‍ താഴെ കുറിക്കട്ടെ.
1 )  ഒരു   മാതാവ്  4 കുട്ടികളെ ഒന്നിച്ചു പ്രസവിച്ചാല്‍ 2 എണ്ണത്തിനെ വെടി വെച്ച് കൊന്നു കളയണമോ?

2 )  അങ്ങയുടെ പിതാവ് ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കമ്മീഷനെ നയിക്കാന്‍ സര്‍ക്കാരിന്  വേറെ ആളെ നോക്കേണ്ടി വരുമായിരുന്നില്ലേ?

3) 2 കുട്ടികളെ മാത്രമേ പ്രസവിക്കാന്‍ പാടോള്ളൂ എന്ന് പറയുന്ന അങ്ങേക്ക് ആ കുട്ടികളുടെ ആയുസ്സിനു വല്ല ഗാരണ്ടിയും തരാന്‍ കഴിയുമോ?

4 ) ജന സംഖ്യ കൂടിയാല്‍ ദാരിദ്ര്യം അധികരിക്കും എന്ന് വിശ്വസിക്കുന്ന താങ്കള്‍ക്കു ജന സംഖ്യ കൂടിയത് കൊണ്ട് ദാരിദ്ര്യം പിടി കൂടിയ ഒരു രാജ്യം ലോകത്ത് കാണിച്ചു തരാന്‍ കഴിയുമോ?

5 ) താങ്കളുടെ പോളിസി വര്‍ഷങ്ങള്‍ക്കു മുംബ് അവലംഭിച്ച പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ ആളുകളെ ഇറക്കുമതി ചെയ്യേണ്ട ഗതി കേടില്‍ എത്തപ്പെട്ടതിനെ കുറിച്ച് താങ്കള്‍ക്കു എന്ത് പറയാനുണ്ട്?
അങ്ങയില്‍ നിന്നും ബുദ്ധിപരമായ ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ട്
 

Wednesday, September 14, 2011

മലയാളം ഹദീസ് പഠനം


അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ (മതനടപടികളില്‍ മനുഷ്യര്‍ക്ക്) എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്. (ബുഖാരി. 1. 3. 69)

ഇബ്നുമസ്ഊദ്(റ) നിവേദനം. : ഞങ്ങള്‍ക്ക് മടുപ്പ് വരുന്നത് അനിഷ്ടമായി ക്കരുതിയിരുന്നതുകൊണ്ട് സന്ദര്‍ഭം നോക്കി ഇടക്കിടെയായിരുന്നു തിരുമേനി(സ) ഞങ്ങള്‍ക്ക് പൊതു ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. (ബുഖാരി. 1. 3. 68)
 
അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം). (ബുഖാരി : 1-3-73)

മലയാളം ഹദീസ് പഠനം


അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (ബുഖാരി : 1-2-12)

ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അന്‍സാരികളില്‍ പെട്ട ഒരാളുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹം തന്റെ സഹോദരന്റെ ലജ്ജയെക്കുറിച്ച് ഗുണദോഷിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: അവനെ വിട്ടേക്കുക. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി : 1-2-23)
 
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി : 1-2-38)