ഈ പുഴയും സന്ധ്യകളും നീല മിഴി ഇതളുകളും
ഓര്‍മകളില്‍ പീലി നീര്‍ത്തി ഓടിയെത്തുമ്പോള്‍
പ്രണയിനി നിന്‍ സ്മ്രിതികള്‍....
ഈ പുഴയും സന്ധ്യകളും
പ്രണയിനിയുടെ ചുണ്ടുകള്‍ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്ത് ചൊല്ലി അറിയുമോ
പ്രണയിനിയുടെ ചുണ്ടുകള്‍ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്ത് ചൊല്ലി അറിയുമോ
പൂനിലാവിന്‍ മണിയറ
സഖികളായി താര വൃന്ദമാകവേ
പകര്‍ന്നു തന്ന ലയ ലഹരി മറക്കുമോ.. ആഹ
ലയ ലഹരി മറക്കുമോ.. ഹോ..ഓ...
പുലരിയില്‍ നിന്മുഖം തുടുത്തു തുടുത്തതെന്തിനോ
ഈ പുഴയും സന്ധ്യകളും
എത്ര എത്ര രാവുകള്‍ മുതനിക്കിനാവുകള്‍
പൂത്തുലഞ്ഞ നാളുകള്‍ മങ്ങി മാഞ്ഞു പോകുമോ..
എത്ര എത്ര രാവുകള്‍ മുതനിക്കിനാവുകള്‍
പൂത്തുലഞ്ഞ നാളുകള്‍ മങ്ങി മാഞ്ഞു പോകുമോ..
പ്രേമഗഗന സീമയില്‍
കിളികളായി മോഹമെന്ന ചിറകില്‍ നാം
പറന്നുയര്‍ന്ന കാലവും കൊഴിഞ്ഞുവോ..ആഹ
സ്വപ്നവും പൊലിഞ്ഞുവോ..ഓ
കണ്ണുനീര്‍ പൂവുമായ് ഇവിടെ ഞാന്‍ മാത്രമായ്....
ഈ പുഴയും സന്ധ്യകളും നീല മിഴി ഇതളുകളും
ഓര്‍മ്മകളില്‍ പീലി നീര്‍ത്തി ഓടി എത്തുമ്പോള്‍
പ്രണയിനി നിന്‍ സ്മ്രിതികള്‍....
ഈ പുഴയും സന്ധ്യകളും നീല മിഴി ഇതളുകളും
No comments:
Post a Comment