പേജുകള്‍‌

Monday, November 14, 2011

ഒരു മാതാവ് 4 കുട്ടികളെ ഒന്നിച്ചു പ്രസവിച്ചാല്‍ 2 എണ്ണത്തിനെ വെടി വെച്ച് കൊന്നു കളയണമോ?

ബഹുമാനപ്പെട്ട കൃഷ്ണയ്യര്‍ സാര്‍,

അങ്ങ് ചെയര്‍മാനായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷന്റെ റിപ്പോര്‍തിലെ നിര്‍ദ്ദേശങ്ങള്‍ കണ്ടു. താങ്കളെ പോലെ സമൂഹത്തില്‍ പൊതുവേ ബഹുമാനിക്കപ്പെട്ടിരുന്ന ഒരാളില്‍ നിന്നും, മലയാളി സമൂഹം  ബുദ്ദി ജീവികളുടെ കൂട്ടത്തില്‍ കണ്ടിരുന്ന ഒരാളില്‍ നിന്നും, നാട്ടില്‍ തിന്മക്കും അനീതിക്കും എതിരെ പടവാള്‍ എടുത്തിരുന്ന ഒരാളില്‍ നിന്നും ഇങ്ങനെ ഒരു പടു വിഡ്ഢിത്തം സമൂഹം തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്തായിരുന്നാലും റിപ്പോര്‍ട്ട്‌ മന്ത്രി സഭക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട സ്ഥിതിക്ക് പൊതു ജനങ്ങളുടെ ഈ വിഷയവുമായി ബന്ദപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താങ്കള്‍ക്കു ധാര്‍മികമായ ബാധ്യത ഉണ്ട്. ആ ബാദ്യത താങ്കള്‍ നിറവേറ്റും എന്ന് വിശ്വസിച്ചു കൊണ്ട് ചില ചോദ്യങ്ങള്‍ താഴെ കുറിക്കട്ടെ.
1 )  ഒരു   മാതാവ്  4 കുട്ടികളെ ഒന്നിച്ചു പ്രസവിച്ചാല്‍ 2 എണ്ണത്തിനെ വെടി വെച്ച് കൊന്നു കളയണമോ?

2 )  അങ്ങയുടെ പിതാവ് ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കമ്മീഷനെ നയിക്കാന്‍ സര്‍ക്കാരിന്  വേറെ ആളെ നോക്കേണ്ടി വരുമായിരുന്നില്ലേ?

3) 2 കുട്ടികളെ മാത്രമേ പ്രസവിക്കാന്‍ പാടോള്ളൂ എന്ന് പറയുന്ന അങ്ങേക്ക് ആ കുട്ടികളുടെ ആയുസ്സിനു വല്ല ഗാരണ്ടിയും തരാന്‍ കഴിയുമോ?

4 ) ജന സംഖ്യ കൂടിയാല്‍ ദാരിദ്ര്യം അധികരിക്കും എന്ന് വിശ്വസിക്കുന്ന താങ്കള്‍ക്കു ജന സംഖ്യ കൂടിയത് കൊണ്ട് ദാരിദ്ര്യം പിടി കൂടിയ ഒരു രാജ്യം ലോകത്ത് കാണിച്ചു തരാന്‍ കഴിയുമോ?

5 ) താങ്കളുടെ പോളിസി വര്‍ഷങ്ങള്‍ക്കു മുംബ് അവലംഭിച്ച പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ ആളുകളെ ഇറക്കുമതി ചെയ്യേണ്ട ഗതി കേടില്‍ എത്തപ്പെട്ടതിനെ കുറിച്ച് താങ്കള്‍ക്കു എന്ത് പറയാനുണ്ട്?
അങ്ങയില്‍ നിന്നും ബുദ്ധിപരമായ ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ട്
 

No comments:

Post a Comment