പേജുകള്‍‌

Monday, August 15, 2011

ആനന്ദപ്രദമായ പുകവലിക്ക് ഒരു കൊച്ചു കുറിപ്പ്:

ആനന്ദപ്രദമായ പുകവലിക്ക് ഒരു കൊച്ചു കുറിപ്പ്:
 
ആദ്യമാദ്യം പുകവലി ഒരു വികൃതിയും, രസവും ആയിരുന്നെങ്കില്‍ പിന്നീടത്‌ ശീലമാകുകയായിരുന്നു. ഇതൊരിക്കലും ഒറ്റയ്ക്ക് ശീലിക്കുന്ന ദുഷ്ശീലമല്ല, മറിച്ച്‌ നമ്മുടെ കൂട്ടുകെട്ടാണ് ഇതിലേക്ക് നമ്മെ നയിക്കുന്നത്. എന്നിലേക്ക്‌ ഇത്  ഉത്ത്വേജിപ്പിച്ചത് എന്റെ  തിരുത്താന്‍ ഉത്തരവാധിത്വമുള്ള ആളായിരുന്നു.  ഇതുകൊണ്ട് എനിക്ക് കിട്ടികൊണ്ടിരുന്ന ഒരു വലിയ സ്നേഹവും, പരിചരണവും നഷ്ടപെട്ടു.  കാരണം സിഗരറ്റിന്റെ മണം പോലും ഇഷ്ടപ്പെടാത്ത എന്റെ മൂത്ത ജ്യേഷ്ടന്‍ ഞാനുപയോഗിക്കുന്ന കാര്യം അറിഞ്ഞത് മുതല്‍ ഞാനദ്ദേഹത്തിന്റെ ശത്രുപോലെയായി. അല്ല ശത്രു തന്നെയായി.
മുമ്പത്തെ വീടുകളെല്ലാം കഴുക്കോലും പട്ടികയും വെച്ച് ഒടിട്ടതായിരുന്നല്ലോ! അതില്‍ ഏറ്റവും ഉറപ്പുള്ളതും, ചിതലരിക്കാത്തതും അടുക്കള ഭാഗമായിരിക്കും, അതിന്റെ കാരണം അവിടെയാണ് ഏറ്റവുമധികം പുകയുണ്ടാകുക.  അദ്ദേഹത്തിനറിയുമോ  ഈ ആരോഗ്യത്തിന്റെ രഹസ്യം. പിന്നെ മറ്റൊരു ഗുണം കള്ളനെ പേടിച്ചു വീട്ടില്‍ പട്ടിയെ വളര്‍ത്തേണ്ടി വരില്ല.
നല്ല ഭാവത്തിലും, ശ്രുതിയിലും, സംഗതി നഷ്ടപ്പെടാതെ കുരയ്ക്കുവാന്‍ കഴിവുള്ള മറ്റൊരു ജീവിയും ഉണ്ടാവില്ല.  ഇന്നത്തെ കാലത്ത് കുരയുടെ റിയാലിറ്റി ഷോയുന്ടെങ്കില്‍ ഫ്ലാറ്റ് അല്ല
ബംഗ്ലാവ് തന്നെ കിട്ടും.
 
പുകവലി ആകര്ഷിക്കുവാനുള്ള കാരണങ്ങളില്‍
ഒരു ഘടകം ഈ വിഷയത്തില്‍ മുമ്പൊക്കെ സ്ത്രീകള്‍ക്കുള്ള കാഴ്ചപ്പാടായിരുന്നു.
അവര്‍ക്കിതിന്റെ മണവും, കാഴ്ചയും രസമായിരുന്നു. ഇത് ഒരു പൌരുഷത്തിന്റെ ലക്ഷണമായാണ് അവര്‍ ദര്‍ശിച്ചത്. കൌമാരം വിട്ടു യുവത്വത്തിലേക്ക് കടക്കുന്ന പ്രായമായതിനാല്‍ ഈ കാഴ്ചപ്പാടുകള്‍ എന്നെ സ്വാധീനിച്ചിരുന്നു.  അതൊക്കെ മനസ്സിലാകിയ എനിക്ക് ഇതൊരു പ്രോത്സാഹനവുമായി. അങ്ങിനെ ഇതൊരു ഒഴിവാക്കാന്‍ പ്രയാസമുള്ള കാര്യവുമായി.
 
പക്ഷെ, അന്നത്തെ സ്ത്രീകളുടെ കാഴ്ചപ്പാടല്ല ഇന്നത്തെ യുവതികള്‍ക്കുള്ളത്. അവര്‍ വീട്ടില്‍
പുകവലിക്കാത്ത വരനായിരിക്കണമെന്നു രക്ഷിതാക്കളോട് പറയാന്‍ ആര്‍ജ്ജവം കാണിച്ചു തുടങ്ങി. ഇന്നത്തെ സിഗരറ്റിന്റെ മണം തന്നെ അസഹനീയമാണെന്ന് ആര്‍ക്കാണറിയാത്തത്. അതുകൊണ്ട് ഇനി ഒരു തലമുറയും ഇതൊരു ശീലമായി എടുക്കരുതെന്ന അപേക്ഷയുമുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഇഷ്ടം പോലെ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് കൊണ്ട് അതിനെക്കുറിച്ച് സ്പര്‍ശിക്കുന്നില്ല. വേറൊരു ഗുണമെന്തെന്നു വെച്ചാല്‍ ഇത്ര സാമൂഹ്യധ്രോഹമുള്ള മറ്റൊന്ന് കണ്ടെത്താന്‍ കഴിയില്ല, സ്വന്തം വീട്ടില്‍ വരെ ഇതിന്റെ ദോഷം നമ്മള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. 
 
പിന്നെ ഇത് നിര്‍ത്താന്‍ പറ്റില്ല എന്നൊക്കെ വെറുതെ പറയുകയാനെന്നുള്ളതിനു ഏറ്റവും വലിയ തെളിവും ഞാന്‍ തന്നെ. കാരണം പത്തിലധികം തവണയെങ്കിലും  ഞാന്‍ ഈ പരിപാടി നിരത്തിയിട്ടുണ്ട്. ഇനിയും എത്ര തവണ വേണമെങ്കിലും എനിക്ക് നിര്‍ത്താന്‍ കഴിയുമെന്ന് അറിയിച്ചുകൊണ്ടും, ഇതൊരു പ്രോത്സാഹനമായി എടുക്കരുതെന്നപെക്ഷിച്ചുകൊണ്ട്‌  സിഗരറ്റിന്റെ കുറച്ചു പര്യായപദങ്ങള്‍ താഴെ കൊടുക്കുന്നു. 
ആനന്ദപ്രദം,  ഭാവന, ജിജ്ഞാസ, സന്തോഷം, ദുഃഖം, മാനസിക പിരിമുറുക്കം.
ചുമ, കഫക്കെട്ട്, ഹാര്‍ട്ട് അറ്റാക്ക്, പ്രമേഹം, ക്ഷയം, ശേഷിക്കുറവ്, ക്യാന്‍സര്‍.

മുഹമ്മത് ബഷീര്‍ എണ്ണപ്പാടം

No comments:

Post a Comment