ഒരു വരവേല്‍പിന്റെ ദുഃഖം
ഇത് വൈക്കം മുഹമ്മദ് ബഷീറോ, മറ്റു എഴുത്തുകാരോ, എഴുതിയ ഒരു കഥയല്ല, ടി.വി. പരമ്പരക്ക് വേണ്ടി ആരും അഭിനയിച്ചതോ അല്ല. പച്ചയായ പ്രവാസിയുടെ അനുഭവമാണ്. നാട്ടില്‍ അവധിയിലായിരുന്ന സമയത്ത് ഒരിക്കല്‍ സൗദി അറേബ്യയില്‍ നിന്നും ഭര്‍ത്താവിന്റെ കൂടെ അവധിക്ക് വരുന്ന എന്റെ സഹോദരന്റെ മകളെ വരവേല്‍ക്കുവാനായി ഞങ്ങള്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ പോയതായിരുന്നു. ഞങ്ങളെപോലെ
ഒരുപാട് മാതാപിതാക്കളും, സഹോദരി സഹോദരന്മാരും മക്കളും മരുമക്കളുമായി സ്വീകരിക്കാന്‍ വന്നവര്‍ ധാരാളമുണ്ട്. പുറത്ത് കാത്തുനില്‍ക്കുന്നവരുടെ മുഖങ്ങളില്‍ പലതരം ഭാവങ്ങള്‍ കാണാമായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി പുറത്ത് വന്നുതുടങ്ങി.
ഞങ്ങളുടെ സമീപത്ത് ഒരു കുടുംബം നിന്നിരുന്നു. ശരിയായ മുസ്ലിം വേഷം ധരിച്ച ഉമ്മയും മക്കളും
ഒരു വല്ലാത്ത ആവേശത്തില്‍ പ്രതീക്ഷിച്ചു നില്‍ക്കുന്നതായി കണ്ടു. ഒരു മകള്‍ വിവാഹിതയാണെന്നു മനസ്സിലാക്കുവാന്‍ കഴിഞ്ഞു. അവര്‍ പ്രതീക്ഷിച്ചിരുന്ന അവരുടെ ബാപ്പ വെള്ള വസ്ത്രവും, തലയില്‍
ഒരു വെള്ള തൊപ്പിയും ധരിച്ച ആ മനുഷ്യന്റെ വെളുത്ത മുഖത്ത് നരച്ച കുറ്റിതാടിയും, വളരെ വൃത്തിയായി ക്രമീകരിച്ചിട്ടുണ്ട്. നല്ല ഐശ്വര്യമുള്ള ആ മുഖത്ത് അങ്ങ് ദൂരെ മണലാരണ്യത്തില്‍ നിന്നും
തന്റെ മക്കളുടെ ഭാവി ജീവിതം സുരക്ഷിതമാക്കുവാന്‍ ഏതോ ഒരു അറബിയുടെ രണ്ടോ മൂന്നോ കൊല്ലത്തെ കരാറില്‍ ജോലി ചെയ്തു അവധിക്കു വരുന്ന സന്തോഷം പ്രകടമായിരുന്നു.
അദ്ദേഹത്തെ കണ്ടയുടനെ മക്കള്‍ കെട്ടിപിടിച്ചു കരയുന്നത് കണ്ടു. വരവേല്പിനും ഇത്ര കടുത്ത ദുഖമുണ്ടെന്നും അന്ന് വരെ ഞങ്ങളുടെ ബാപ്പയെ മനസ്സില്‍ സൂക്ഷിച്ച മക്കള്‍ നേരില്‍ കണ്ടപ്പോള്‍ സന്തോഷത്തിന്റെ അതിര്‍വരമ്പ് പൊട്ടിയ കണ്ണുനീര്‍ ആയിരുന്നുവെന്നും മനസ്സിലായി.
ഇത് കണ്ടുനിന്ന ഞങ്ങളുടെ കണ്ണുകള്‍ നനഞ്ഞു, എന്നോട് സഹോദരന്‍ നമുക്ക് ഇങ്ങോട്ട് മാറി നില്‍ക്കാം, എനിക്കിത് കാണാന്‍ കഴിയില്ലയെന്നും പറഞ്ഞു. സത്യത്തില്‍ അതിനെക്കാളും നൊമ്പരം ഞാന്‍
അനുഭവിക്കുന്നുണ്ടായിരുന്നു.
ഇത് മക്കള്‍ ബാപ്പയെ കാത്തുനിന്നതും വരവേറ്റതും, ഇനി ബാപ്പ മകളെ കാത്തുനില്‍ക്കുന്നു. അദ്ദേഹത്തിന് ഒരേയൊരു മകള്‍, വീട്ടില്‍ വല്ലാത്ത ഏകാഗ്രത. ഇനി ഒരു മാസക്കാലം അദ്ദേഹത്തിന് സ്വന്തം മകളെയും പെരക്കുട്ടികളെയും കൂടെ ആനന്ദിക്കാം.. ഈ വരവെല്പിന്റെ ദുഖവും എന്റെ സഹോദരനിലൂടെ ഞാന്‍ നേരിട്ട് കാണേണ്ടി വരുമെല്ലോയെന്നോര്‍ത്തു കണ്ണും നട്ടു വരുന്നവരെ നോക്കി നിന്നു.
No comments:
Post a Comment