പേജുകള്‍‌

Tuesday, December 27, 2011

Amma

Wednesday, December 14, 2011

നമ്മളെല്ലാവരും ഖുര്‍ ആനിന്റെയും, നബിയുടെയും വചനങ്ങളും, തത്വങ്ങളും ധാരാളം
കൈമാറി കൊണ്ടിരിക്കുന്നു, പക്ഷെ ഇതൊക്കെ മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രമാണെന്നും, 
നമുക്കല്ലെന്നുമുള്ള ഒരു ധാരണ ഏതോ ഉപബോധ മനസ്സിലില്ലേ?  അതുകൊണ്ടായിരിക്കും 
നമുക്ക് മാറാന്‍ കഴിയാത്തത്. എന്നാലും സന്ദേശങ്ങള്‍ വന്നോട്ടെ... നമുക്ക് വായിച്ചു രസിക്കാം..

Tuesday, December 13, 2011

Indian Rupee - Vijay Jesudas Song

ഈ പുഴയും സന്ധ്യകളും നീല മിഴി ഇതളുകളും
ഓര്‍മകളില്‍ പീലി നീര്‍ത്തി ഓടിയെത്തുമ്പോള്‍
പ്രണയിനി നിന്‍ സ്മ്രിതികള്‍....
ഈ പുഴയും സന്ധ്യകളും
പ്രണയിനിയുടെ ചുണ്ടുകള്‍ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്ത് ചൊല്ലി അറിയുമോ
പ്രണയിനിയുടെ ചുണ്ടുകള്‍ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്ത് ചൊല്ലി അറിയുമോ
പൂനിലാവിന്‍ മണിയറ
സഖികളായി താര വൃന്ദമാകവേ
പകര്‍ന്നു തന്ന ലയ ലഹരി മറക്കുമോ.. ആഹ
ലയ ലഹരി മറക്കുമോ.. ഹോ..ഓ...
പുലരിയില്‍ നിന്മുഖം തുടുത്തു തുടുത്തതെന്തിനോ
ഈ പുഴയും സന്ധ്യകളും
എത്ര എത്ര രാവുകള്‍ മുതനിക്കിനാവുകള്‍
പൂത്തുലഞ്ഞ നാളുകള്‍ മങ്ങി മാഞ്ഞു പോകുമോ..
എത്ര എത്ര രാവുകള്‍ മുതനിക്കിനാവുകള്‍
പൂത്തുലഞ്ഞ നാളുകള്‍ മങ്ങി മാഞ്ഞു പോകുമോ..
പ്രേമഗഗന സീമയില്‍
കിളികളായി മോഹമെന്ന ചിറകില്‍ നാം
പറന്നുയര്‍ന്ന കാലവും കൊഴിഞ്ഞുവോ..ആഹ
സ്വപ്നവും പൊലിഞ്ഞുവോ..ഓ 
കണ്ണുനീര്‍ പൂവുമായ് ഇവിടെ ഞാന്‍ മാത്രമായ്‌....
ഈ പുഴയും സന്ധ്യകളും നീല മിഴി ഇതളുകളും
ഓര്‍മ്മകളില്‍ പീലി നീര്‍ത്തി ഓടി എത്തുമ്പോള്‍ 
പ്രണയിനി നിന്‍ സ്മ്രിതികള്‍....
ഈ പുഴയും സന്ധ്യകളും നീല മിഴി ഇതളുകളും

Sunday, December 11, 2011

സൗന്ദര്യസുഖം

ബാഹ്യമായ സൗന്ദര്യത്തില്‍ ഒരിക്കലും തൃപ്തി വരികയില്ല. കണ്ണിന് താല്‍ക്കാലികമായ ഒരു സുഖം പകരുമെന്നെല്ലാതെ. യഥാര്‍ത്ഥമായ സൗന്ദര്യാനുഭവം ലഭിക്കുന്നത് ആന്തരികമായ ഉള്‍പ്രേരണയാല്‍ പ്രകൃതി കനിഞ്ഞുനല്‍കിയ പരസ്പരമുള്ള ആകര്‍ഷണതയിലും അതില്‍ നിന്നും
ഉളവാകുന്ന അവര്‍ണ്ണനീയവും അവാച്യവുമായ പാരസ്പര്യത്തില്‍ നിന്നും ഉടലെടുക്കുന്ന വൈകാരികവും.


nayana

Thursday, December 8, 2011

അനുഭവസാഫല്യം

മൃഗങ്ങള്‍ ശാരീരികമായ സംതൃപ്തിയിലൂടെയാണ് ആനന്ദം കണ്ടെത്തുന്നത്. എന്നാല്‍ മനുഷ്യന്‍ ഒരിക്കലും ശാരീരികമായുള്ള സംതൃപ്തിയില്‍ പൂര്‍ണമായും തൃപ്തനാകുന്നില്ല. മാനസീകവും ആത്മീയവുമായ സംതൃപ്തിയിലൂടെയാണ് മനുഷ്യന്‍ അനുഭൂതിയുടെ പൂര്‍ണ്ണത അനുഭവിക്കുന്നത്.
ചിന്തിക്കുന്നത് മനസ്സിനെയും ദഹിക്കുന്നത് ശരീരത്തെയും പോഷിപ്പിക്കും. ആശയം ചിന്തയായും, ആഹാരം ദഹനമായും മാറുന്നു. രണ്ടും സുഖമുള്ള അനുഭവമാണ്.

വിരിഞ്ഞപുഷ്പത്തിന്റെ നറുമണം പരത്തുന്ന നിഷ്‌ക്കളങ്കത. പൂര്‍ണ്ണചന്ദ്രന്റെ സ്വച്ഛശീതളമായ നിലാവിന്റെ പുഞ്ചിരി. കളകളം പൊഴിക്കുന്ന അരുവിയുടെ താരാട്ട് പാട്ട്. ജീവിതത്തിന്റെ ഓരോ തുണ്ടിലും തുരുത്തിലും നിഷ്‌ക്കളങ്കതയാണ്. ഒരു കുഞ്ഞിന്റെ ജനനം പോലെ മനോഹരവും നിഷ്‌ക്കളങ്കവുമായിട്ടുള്ളത് മറ്റെന്താണ്. ജീവിതത്തിലെ നിഷ്‌ക്കളങ്കതയാണ് രാത്രിയിലെ നിശ്ശബ്ദതയില്‍ മധുരമുള്ള സ്വപ്‌നങ്ങളായി ചിറകുവിടര്‍ത്തുന്നത്.

nayana